വീതിയുള്ള 8 സെന്റ് പ്ലോട്ടാണ് വീട് വെക്കാനായി ഷറഫുദീൻ തിരഞ്ഞെടുത്തത്. ഗ്രെന്റിനൊപ്പം നിലനിൽക്കുന്ന ഡിസൈൻ നയങ്ങളും രീതികളും പിന്തുടരുന്ന ഒരു വീടായിരിക്കണം എന്നതിനാൽ സമകാലീന ശൈലിയിൽ തന്നെ അടിമുടി ഒരുക്കി. എലിവേഷൻ ഒറ്റ നോട്ടത്തിൽ ഭിത്തിക്ക് പകരം ലൂവറുകളാണോ നൽകിയതെന്ന് തോന്നും വിധമാണ് എക്സ്റ്റീരിയറിൽ ലൂവേഴ്സ് കൊടുത്തിരിക്കുന്നത്. ഈ ലൂവറുകൾ നേരിട്ടെത്തുന്ന സൂര്യപ്രകാശത്തെ ഉൾത്തളങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം ഡിസൈൻ എലമെന്റായും നിലകൊള്ളുന്നു.ബോക്സ് ടൈപ്പ് ഡിസൈനിൽ വെർട്ടിക്കൽ ലൂവറുകളുടെ ക്രമീകരണവും അവയോട് നീതി പുലർത്തുന്ന കോംപൗണ്ട് വാളും എലിവേഷന്റെ തലയെടുപ്പാണ്. മിനിമലിസം എന്ന ആശയമാണ് വീടിന് സ്വീകരിച്ചത്. വീടിന് പിറകുവശത്താണ് സ്ഥലം കൂടുതൽ അതിനാൽ ലാൻഡ്സ്കേപ്പിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാൻ സാധിക്കാത്തതിനാൽ ഉൾത്തളങ്ങളിൽ ഹരിതാഭയ്ക്ക് പ്രാധാന്യം കൊടുത്തു. ലളിതവും സുന്ദരവുമായ ക്രമീകരണങ്ങൾ മി..
Showing 1 to 1 of 1 (1 Pages)